ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കക്ഷി: അമ്മിണിപ്പിള്ള’ തിയേറ്ററുകളിലേക്ക്. വക്കീല്‍ പ്രദീപന് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 21 ന് പ്രദർശനം ആരംഭിക്കും. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് സനിലേഷ് ശിവനാണ്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും അരുണ്‍ മുരളീധരനും ആണ്.