കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഷിബ്ലയുടെ മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്.
ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്തൊരു മാറ്റമെന്നാണ് ചിലരുടെ കമന്റ്. യോഗയിലൂടെയും വര്‍ക്ക്ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ള കൂടാതെ സേഫ് എന്ന സിനിമയിലാണ് ഷിബ്ല അഭിനയിച്ചത്. ഇപ്പോഴിതാ താരം പങ്ക് വെച്ച മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുകയാണ്.
View this post on Instagram
വർക്ക്ഔട്ട് ഡ്രെസ്സിലാണ് പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അജ്മലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്റിനാണ് സ്റ്റൈലിസ്റ്റ്. ഫിറ്റ്നസ് ഫോറെവറിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ കോസ്റ്റ്യൂംസ് പ്യൂമ ഇന്ത്യയുടേതാണ്.
View this post on Instagram