Saturday, November 28

ഒരുദിവസം സെലിബ്രിറ്റിയായി ജീവിക്കാൻ അവസരം ലഭിച്ചാൽ പൃഥ്വിരാജായി മാറും !! പൃഥ്വിരാജിനോടുള്ള ആരാധന വെളിപ്പെടുത്തി ബിന്ദു പണിക്കരുടെ മകൾ കല്യാണി

Pinterest LinkedIn Tumblr +

ഒരുപാട് വിവാദങ്ങൾക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികൾ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകൾ കൈക്കുഞ്ഞായിരിക്കെ 2003 ൽ ആണ് ബിന്ദു പണിക്കരുടെ ഭർത്താവ് മരണമടയുന്നത്. ടിക്ടോക്കിൽ ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു ബിന്ദു പണിക്കരുടെ മകളായ കല്യാണി. ബിന്ദു പണിക്കർ ചെയ്ത കോമഡി രംഗങ്ങൾ ആയിരുന്നു കല്യാണി കൂടുതലായും ചെയ്യാറുണ്ടായിരുന്നത്.

അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെ കുറിച്ച് താരപുത്രി തുറന്നു പറയുകയാണ്.

ഒരുദിവസം സെലിബ്രിറ്റിയായി ജീവിക്കാൻ അവസരം ലഭിച്ചാൽ ആരായി മാറുവാൻ ആണ് ഇഷ്ടം എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ പേരാണ് കല്യാണി പറഞ്ഞത്. “ഡൈ ഹാര്‍ഡ് ഫാന്‍ എന്താണെന്നൊക്കെ മനസ്സിലാക്കിയത് അപ്പോഴാണ്. അത്രയും ഇഷ്ടമാണ്”. എന്നാണ് കല്യാണി പൃഥ്വിരാജിനെ കുറിച്ച് പറയുന്നത്. ഒരു ലിഫ്റ്റിൽ ഇരുവരും സ്റ്റക് ആയാൽ എന്തായിരിക്കും ചോദിക്കുക എന്ന ചോദ്യത്തിന് ചേട്ടാ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്നായിരിക്കും എന്റെ ചോദ്യം എന്നും കല്യാണി പറയുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.