Tuesday, September 29

മലയാളത്തിലും തമിഴിലും തെലുങ്കിലും ഇഷ്ടതാരം ലാലേട്ടൻ തന്നെ;ഇഷ്ടതാരത്തെ വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

Pinterest LinkedIn Tumblr +

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകൾ ആയ കല്യാണി പ്രിയദർശൻ ഹലോ എന്ന തെലുങ്കു ചിത്രത്തിലെ നായികാ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം ചിത്രലഹരി, രണരംഗം ഇനീ തെലുങ്കു ചിത്രങ്ങളിലും നായികാ വേഷം ചെയ്ത് ഇപ്പോൾ തെന്നിന്ത്യയിലെ പ്രശസ്ത നായികയായി മാറിയിരിക്കുകയാണ്. ശിവകാർത്തികേയന്റെ നായികാ വേഷത്തിൽ അഭിനയിച്ച ഹീറോ എന്ന തമിഴ് ചിത്രമാണ് കല്യാണിയുടെ അടുത്ത റിലീസ്. ഇത് കൂടാതെ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അനൂപ് സത്യൻ- ദുൽകർ സൽമാൻ ചിത്രത്തിലെ നായികാ വേഷത്തിലും താരം എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് മീഡിയ ഇന്റർവ്യൂവിൽ തന്റെ ഇഷ്ട താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി.

തമിഴ്, തെലുങ്കു, മലയാളം എന്നിങ്ങനെ ഓരോ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഉള്ള കല്യാണിയുടെ ഇഷ്ട നടൻ ആരെന്നു പറയാൻ അവതാരകൻ ചോദിച്ചപ്പോൾ ഏതു ഭാഷ ആയാലും തന്റെ പ്രീയപ്പെട്ട നടൻ ഒരാൾ മാത്രം ആണെന്നും അത് മോഹൻലാൽ ആണെന്നുമാണ് കല്യാണി പറയുന്നത്. കല്യാണിയുടെ അച്ഛൻ പ്രിയദർശനും മോഹൻലാലും ചെറുപ്പം തൊട്ടേ ഉള്ള സുഹൃത്തുക്കൾ ആണെന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക- സംവിധായക ജോഡിയുമാണ് അവർ. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്തവർഷം ഓണത്തിന് റിലീസ് ചെയ്യുന്നു ഹൃദയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതും കല്യാണി പ്രിയദർശൻ ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.