ഉലകനായകൻ എന്നറിയപ്പെടുന്ന കമലഹാസൻ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ്. അഭിനയം, സംവിധാനം, നിർമ്മാണം, രചന, സംഗീതം നിർവഹണം, ആലാപനം എന്നുതുടങ്ങി അദ്ദേഹം ചെയ്ത് വിജയിക്കാത്ത പ്രധാന മേഖലകൾ ഒന്നും സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ. താരം തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമയിൽ ആയിരുന്നു.
കഴിഞ്ഞദിവസം തമിഴകത്തിലെ മക്കൾ സെൽവൻ വിജയ് സേതുപതിയുമായി കമൽഹാസൻ നടത്തിയ ഇൻസ്റ്റാഗ്രാം ലൈവിൽ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമ തനിക്ക് നൽകിയത് എന്തൊക്കെയാണെന്ന് കമൽഹാസൻ പറയുകയുണ്ടായി. കമലിന്റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍പ്പണമെത്തുറിച്ചുമുള്ള ചോദ്യം വിജയ് സേതുപതി ചോദിച്ചപ്പോഴാണ് കമൽ ഹാസൻ മലയാള സിനിയയെ കുറിച്ച് പറയുന്നത്. അഭിനയ കലയെ കുറിച്ചുള്ള പാഠങ്ങൾ കമൽഹാസന് ലഭിച്ചത് രണ്ട് സ്ഥലങ്ങളിൽ നിന്നാണ്. ഒന്ന് സംവിധായകന് കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും.
ഒരിക്കൽ ബാലചന്ദറിന്റെ ചിത്രങ്ങളൊഴിച്ചു മികച്ച ചിത്രങ്ങൾ തനിക്കു തമിഴിൽ നിന്ന് കിട്ടാതെയായപ്പോൾ തനിക്കു ഗംഭീര വേഷങ്ങൾ ലഭിച്ചത് മലയാള സിനിമയിൽ നിന്നാണെന്നും തന്റെ ഒരു സുഹൃത്തിന്റെ കൂടി ഉപദേശ പ്രകാരം താൻ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ തനിക്കു ലഭിച്ചത് ഒരിക്കലൂം മറക്കാനാവാത്ത കഥാപാത്രങ്ങളാണെന്നും കമൽ ഹാസൻ വ്യക്തമാക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകർ എപ്പോഴും സ്വീകരിക്കുന്നു എന്നതാണ് മലയാള സിനിമയുടെ വിജയത്തിന് കാരണവും അതിന്റെ പ്രത്യേകതയുമെന്നും കമലഹാസൻ വിജയ് സേതുപതിയോട് പറഞ്ഞു.
▶️ https://t.co/3WCKLIchAI#Ulaganayagan @ikamalhaasan 's Latest Online interview Part – 1👌👌#KamalHaasan #MakkalSelvan #VijaySethupathi @cinemapayyan #MakkalNeedhiMaiam pic.twitter.com/xbEuHZqNpY
— Film Crazy (@filmcrazyoffl) May 3, 2020