Thursday, October 22

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കർണൻ നെപ്പോളിയൻ ഭഗത്സിംഗിലെ സായാഹ്‌ന തീരങ്ങളിൽ ഗാനം; വീഡിയോ

Pinterest LinkedIn Tumblr +

ധീരജ് ഡെന്നിയും ആദ്യാ പ്രസാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിം​ഗ്. ചിത്രത്തിലെ രണ്ടാമത്തെ ലിറിക് വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ‘സായാഹ്ന തീരങ്ങളിൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. ഗാനം ഇതിനകം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്.

വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിൻരാജിന്റേതാണ് സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.