Thursday, April 22

കത്രീന കൈഫിന് കൊവിഡ്, ഹോം ക്വാറന്റൈനില്‍

Pinterest LinkedIn Tumblr +

ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്. താരം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി സോഷ്യൽമീഡിയ വഴി അറിയിച്ചത്. വീട്ടിൽ വി​ശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും കത്രീന സമൂഹമാധ്യമത്തിൽ കുറിച്ചു.  താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കൂയെന്നുമായിരുന്നു കത്രീന കുറിച്ചത്.

വിക്കി കൗശലിനും ഭൂമി പെട്‌നേക്കറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും അസുഖവിവരത്തെക്കുറിച്ച് അറിയിച്ചത്. കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചുവെന്നായിരുന്നു വിക്കി കൗശല്‍ കുറിച്ചത്. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ കഴിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നുമായിരുന്നു വിക്കി കൗശല്‍ കുറിച്ചത്.നിമിഷനേരം കൊണ്ടായിരുന്നു കത്രീനയുടെ ട്വീറ്റ് വൈറലായത്.നിരവധി പേരാണ് താരത്തെ ആശ്വസിപ്പിക്കാൻ എത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപികെട്ടെന്നായിരുന്നു കമന്റുകള്‍.

ബോളിവുഡിൽ ഒട്ടേറെ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. രൺബീർ കപൂർ, ആലിയ ഭട്ട് ,ആമിർ ഖാൻ, അക്ഷയ്​ കുമാർ, ഭൂമി പെഡ്​നേകർ, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾക്കും കോവിഡ്​ ബാധിച്ചു​. അക്ഷയ്​ കുമാറിന്​ രോഗം സ്ഥിരീകരിച്ചതോടെ സൂര്യവൻശി ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവെച്ചിരുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.