Thursday, July 2

തമ്പാൻ എന്ന കഥാപാത്രമായി കാവലിൽ സുരേഷ് ഗോപി;പിറന്നാൾ സ്‌പെഷ്യൽ ടീസർ പുറത്തിറങ്ങി

Pinterest LinkedIn Tumblr +

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി ഇന്ന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് കൂടുതൽ നിറം പകരാൻ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം കാവലിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാവൽ. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കസബ’യ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. 

“Lucifer”
Loading...
Share.

About Author

Comments are closed.