ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ കീർത്തി സുരേഷിന് നേരിടേണ്ടി വന്ന ടാസ്കിനെ തുടർന്ന് തന്റെ ഭാവിഭർത്താവ് സൂപ്പർ താരം ഇളയദളപതി വിജയിയെ പോലെ ആയിരിക്കണം എന്ന് തുറന്നു പറയുകയാണ് കീർത്തി സുരേഷ്. നിരവധി സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ നൽകിയ ശേഷം കീർത്തിയുടെ ഭാവി ഭർത്താവിന് ഇവരിൽ ആരെ പോലെ ആവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനാണ് കൗതുകം നിറഞ്ഞ ഉത്തരം കീർത്തി സമ്മാനിച്ചത്. അങ്ങനെ പറഞ്ഞതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. സൂപ്പർഹിറ്റ് ചിത്രങ്ങളായ ഭൈരവ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിജയ് ഒരു അഭിനേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന്റെ യഥാർത്ഥ വ്യക്തിത്വം തികച്ചും എളിമ നിറഞ്ഞതാണെന്നും ഭൂമിയോളം താഴ്ന്ന് ഒരു സ്വഭാവമാണ് അദ്ദേഹത്തിന് ഉള്ളതെന്നും അതാണ് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന് കാരണമെന്നും കീർത്തിസുരേഷ് വെളിപ്പെടുത്തി.
വിജയെ കുറിച്ചുള്ള താരത്തിന്റെ പരാമർശം വിജയ് ആരാധകരും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. താര കുടുംബത്തിൽനിന്നും സിനിമാലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. 2018 ൽ മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ താരം നേടിയെടുത്തു.