പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസ് നിർമിക്കുന്ന അടുത്ത ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ .നവാഗതനായ നിസാം ബഷീർ ആണ് ചിത്രത്തിന്റെ സംവിധായകൻ
രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. നായികയായി വേഷമിടുന്നത് വീണാനന്ദ കുമാറാണ്. ചിത്രത്തിൽ ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. അജി പീറ്റർ തങ്കമാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിലാഷ് എസ് ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വില്യം ഫ്രാൻസിസാണ്. കലാസംവിധാനം ആഷിക്കും മാത്യു ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ചിത്രത്തിന്റെ നിർമ്മാണ നിർവ്വഹണം നിർവ്വഹിക്കുന്നത് ബാദ്ഷയാണ്.
ചിത്രത്തിലെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.