Wednesday, January 20

കെജിഎഫ് ചാപ്റ്റർ 2 ടീസർ റിലീസ് ചെയ്ത് 10 മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് ഒന്നരകോടി കാഴ്ചക്കാരെ

Pinterest LinkedIn Tumblr +

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയിരുന്നു, ടീസർ പുറത്തിറങ്ങി വെറും പത്തുമണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് ഒന്നരക്കോടി കാഴ്ചക്കാരെയാണ്.നായകന്‍ യഷിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കന്നടയ്ക്ക് പുറമേ, തമിഴ്,മലയാളം,തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് ഫിലിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫ് 2വില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു.

2018ലായിരുന്നു കെജിഎഫിന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. അന്ന് ലോകമെമ്ബാടുമായി തരംഗമായ സിനിമ കന്നഡത്തില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. കേരളത്തിലും മികച്ച വരവേല്‍പ്പാണ് യഷിന്റെ കെജിഎഫിന് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കന്നഡ സൂപ്പര്‍താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു കെജിഎഫ്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് ഏറെക്കാലത്തിന് ശേഷം പുത്തനുണര്‍വ് നല്‍കിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്‌.

 

“Lucifer”
Loading...
Share.

About Author

Comments are closed.