പക്കാ മാസ്സ് മൂവി കെജിഎഫിലൂടെ ഇന്ത്യൻ സിനിമാലോകം കീഴടക്കിയ കന്നഡ താരം യാഷ് തന്റെ മകളുടെ ക്യൂട്ട് ഫോട്ടോ ട്വിറ്ററിലൂടെ പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത കുഞ്ഞിനെ തൽക്കാലം ബേബി YR എന്ന് വിളിക്കാമെന്ന പറഞ്ഞ താരം ഏവരുടെയും സ്നേഹവും അനുഗ്രഹങ്ങളും മകളുടെ മേലും നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏവരും അവരുടെ സൂപ്പർ ഹീറോയുടെ ലോകം കീഴടക്കിയ കുഞ്ഞിനെ ഏറ്റെടുത്തിരിക്കുകയാണ്. അതിനിടയിലാണ് ഏറെ രസകരമായ കമന്റ് വന്നിരിക്കുന്നത്. കെജിഎഫിലെ മാസ്സ് ഡയലോഗ് കൂടി ചേർത്ത് ‘മുറിവേറ്റ സിംഹത്തിന്റെ കുഞ്ഞ്’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുള്ളത്.
Presenting to you ” The girl who rules my world ” ❤❤❤❤❤
Since we haven’t named her yet, let’s call her baby YR for now ❤❤❤❤❤
Do shower your love n blessings on her too 🙏 pic.twitter.com/x62kV5sEAC— Yash (@TheNameIsYash) May 7, 2019
മുറിവേറ്റ സിംഹത്തിൻ്റെ കുഞ്ഞ് 😎♥️🔥😜
— Prannoy Pavanan (@xtremerazr) May 7, 2019