Saturday, June 12

അനൂപ് മേനോൻ സംവിധായകനാകുന്ന കിംഗ് ഫിഷ്; ആദ്യഗാനം മമ്മൂക്കയും ലാലേട്ടനും പുറത്തിറക്കി [VIDEO]

Pinterest LinkedIn Tumblr +

അനൂപ് മേനോൻ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലെ ‘എൻ രാമഴയിൽ’ എന്ന ഗാനം പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചാണ് ഗാനം റിലീസ് ചെയ്തത്. അനൂപ് മേനോന്റെ തന്നെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് രതീഷ് വേഗയാണ്. മനോഹരമായ ഈ മെലഡി ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസുമാണ്. അനൂപ് മേനോൻ, രഞ്ജിത്, നന്ദു, നിരഞ്ജന അനൂപ്, ദിവ്യ എസ് പിള്ളൈ, ദുർഗ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന്റെ നിർമാണം അംജിത് എസ് കോയയാണ്. മഹാദേവൻ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.