കെഎല്‍ പത്ത് 10-നും സുഡാനി ഫ്രം നൈജീരിയക്കും ശേഷം മുഹ്സിന് പരാരിയും സക്കരിയയും ഒന്നിക്കുന്നു പുതിയ ചിത്രം വരുന്നു. കാക്ക921 എന്ന് പേരിട്ട ചിത്രം ഇ4എന്റര്‍ടൈന്‍മെന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ മുഹ്സിനും സക്കരിയയും ചേര്‍ന്നാണ്.
കാക്കതൊള്ളായിരത്തി ഇരുപതിയൊന്ന് എന്ന് പേരിട്ട ചിത്രം അനൗണ്‍സ് ചെയ്തത് മൂഹ്സിന്‍ തന്നെയാണ്. ആയതിനാല്‍ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ. എഴുത്ത് നമ്മുടെ സ്വന്തം സകരിയയും കൂടെ ഞാനും. എന്നാണ് മൂഹ്സിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ മൂഹ്സിനും സക്കരിയയും കഥയെഴുതി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കാനഡയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബെര്‍ട്ടയിലേക്ക് (ഐഎഫ്എഫ്എ) തിരഞ്ഞെടുത്തിരുന്നു.
മൂഹ്സിന്റെ ആദ്യ സിനിമ കെഎല്‍ പത്ത് 10 ഉം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.
മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ആയതിനാല്‍ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി4മ്മാണം E4 Entertainment
ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.
പിന്തുണയും പ്രാര്‍ത്ഥനയും തേടുന്നു.