റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത് .ചിത്രത്തിന് മികച്ച റിപ്പോർട്ടുകളും അത് പ്രതിഫലിപ്പിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളുമാണ് പുറത്ത് വന്നുകൊണ്ടിരുന്നത്.
ചിത്രം ഇപ്പോൾ 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്.വെറും 10 ദിവസങ്ങൾ കൊണ്ടാണ് നിവിൻ പോളി ചിത്രം 50 കോടി ക്ലബിൽ ഇടം നേടുന്നത്.മറ്റേത് മലയാള സിനിമായേക്കാളും വേഗത്തിൽ ആണ് കായംകുളം കൊച്ചുണ്ണി 50 കോടി ക്ലബിൽ ഇടം നേടിയത്.ചിത്രത്തിന് ലഭിച്ച മികച്ച റിപ്പോർട്ടുകളും ഒപ്പം വൈഡ് റിലീസുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് കായംകുളം കൊച്ചുണ്ണിയെ എത്തിച്ചത്.ചിത്രം ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
ശ്രീ ഗോകുലം മൂവീസ് വൻ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
ബോബി-സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ എഴിയിരിക്കുനത്.
നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായും എത്തി, ചിത്രത്തില്‍ സണ്ണി വെയിന്‍ ഉള്‍പ്പടെയുള്ള മറ്റു കഥാപാത്രങ്ങളുടെ പ്രകടനവും ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. സിനിമ യു എ ഇ ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലും മികച്ച അഭിപ്രായം സ്വന്തമാക്കുകയാണ്.