ബി ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ ട്രെയ്ലർ പുറത്തിറങ്ങി. കോമഡിയും സസ്പെൻസും നിറഞ്ഞ ട്രെയ്ലർ ഒരു മികച്ച ചിത്രം തന്നെ ഉറപ്പ് തരുന്നുണ്ട്. ദിലീപിനെ കൂടാതെ സിദ്ധിഖ്, രഞ്ജി പണിക്കർ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മമ്താ മോഹൻദാസ്, ലെന, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിയകോം 18 മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജും സംഗീത സംവിധാനം ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവരുമാണ്.