കേരളത്തെ ഞെട്ടിപ്പിച്ച കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എങ്ങും. മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിരമ്മിക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇനിയെന്ത് എന്ന അവസ്ഥയില്‍ നടി ഡിനി ഡാനിയല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വാര്‍ത്ത വൈറലാകുന്നു. കൂടത്തായ് എന്നു പേരിട്ട് പ്രധാനകഥാപാത്രമായ ജോളി ആയി ചിത്രത്തില്‍ എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തതിനു പിന്നാലെയാണ് മോഹന്‍ലാല്‍ നായകനായി എത്തിയ പുതിയ ചിത്രത്തിന്റെ വാര്‍ത്ത പുറത്ത് വന്നത്. സിനിമാ-സീരിയല്‍ രംഗത്ത് സജീവമായ താരമാണ് ഡിനി. ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍മാണം അലക്സ് ജേക്കബ്.
ഡിനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് :
കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത് ??