Thursday, April 22

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഏപ്രിൽ 11ന് പ്രേക്ഷകരിലേക്ക്!

Pinterest LinkedIn Tumblr +

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാനിയ ഇയ്യപ്പനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ പ്രേക്ഷകരിലേക്കെത്തും. 2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്കാണ്  സീ കേരളത്തിൽ നിന്നും നേരിട്ട് പ്രദർശനത്തിനെത്തുന്നത്. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലർ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു.

വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സംവിധായകൻ സൂരജ് ടോമും നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. ജിത്തു ദാമോദറാണ് ഛായാഗ്രാഹണം.

ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. ഹരി നാരായണനാണ് ഗാനരചന നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം ജസ്റ്റിൻ ജോസിന്റെ സംഗീത വിസ്മയം ഒരുക്കുന്ന ചിത്രം കൂടി ഈ സിനിമ. പേപ്പർകോൺ സ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നോബിൾ ജോസാണ്. സീ കേരളം ചാനലിലൂടെയും സീഫൈവ് ആപ്പിലൂടെയും പുറത്തിറങ്ങിയ ‘ഇന്ന് മുതൽ’ എന്ന സിനിമയ്ക്ക് വൻ പ്രതികരണമായിരുന്നു ലഭിച്ചത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.