ആര്യ ഹെന്ന പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മിച്ച ചിത്രം കുളിസീന്‍ 2ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മിനിസ്ക്രീനിലൂടെ തിളങ്ങി ഒടുവില്‍ മലയാള സിനിമയില്‍ സജീവമായ സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സ്വാസികയോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ജൂഡ് ആന്റണി ജോസഫാണ്.
2013ലാണ് മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ തരംഗംസൃഷ്ടിച്ചത്. ചിത്രം ഹിറ്റായതോടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. ഇന്നലെ ഷോര്‍ട്ട് ഫിലിന്റെ ആദ്യ ടീസര്‍ സോഷ്യല്‍മീഡിയയില്‍ പുറത്തിറങ്ങി .രാഹുല്‍ കെ ഷാജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മലയാളസിനിമയിലെ മറ്റു താരങ്ങളും അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, ബോബന് സാമുവല്‍ , മാത്തുക്കുട്ടി , അര്ജുന് ഗോപാല്‍ , അല്‍ത്താഫ് മനാഫ് എന്നിവരുടെ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുമേഷപ്രേക്് മധുവിന്റേതാണ് തിരക്കഥ . രാജേഷ് സുബ്രമണ്യന്‍ ക്യാമറയും , അശ്വിന് കൃഷ്ണ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിനെത്തും.