2019ൽ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏറെ നൊസ്റ്റാൾജിയ ഉണർത്തുന്ന ദൂരദർശന്റെ ന്യൂസ് ആന്തത്തിന് ചുവട് വെക്കുന്ന ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, സൗബിൻ എന്നിവരാണ് ടീസറിൽ ഉള്ളത്. നസ്രിയ നാസിം, ദിലീഷ് [പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ ഫഹദും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫെബ്രുവരി മാസം ചിത്രം തീയറ്ററുകളിൽ എത്തും.