സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.