Sunday, September 20

പല നാടുകൾ പല നാളുകൾ പല രൂപങ്ങൾ ! ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Pinterest LinkedIn Tumblr +

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ഇന്ദ്രജിത്ത്,ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങള്‍.ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ശോഭിത ധുലിപല ആണെന്നാണ് റിപ്പോർട്ടുകൾ.മൂത്തോനിൽ നിവിൻ പോളിയുടെ നായികയായിരുന്നു ശോഭിത.
ഫെമിന മിസ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ് എര്‍ത്ത് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.കെ എസ് അരവിണ്ടും ഡാനിയൽ സായൂജ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.