ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര് . പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സംവിധാനം ചെയ്യുന്നത് .മുരളി ഗോപി ചിത്രത്തിന് തിരക്കഥയും രചിക്കുന്നു. മോഹൻലാലിൻറെ വീട്ടിൽവച്ചാണ് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത് . ഇപ്പോൾ ഇറങ്ങിയ ചിത്രത്തിന്റെ പ്രീക്വൽ പോലെയായിരിക്കും ചിത്രം ഒരുക്കുക എന്നും പൃഥ്വിരാജ് പറഞ്ഞു
വലിയ ഹിറ്റായ ലൂസിഫറിൽ മോഹൻലാലിനൊപ്പം ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജുവാര്യർ, ബൈജു ,സായ്കുമാർ, കലാഭവൻ ഷാജോൺ, വിവേക് ഒബ്റോയി തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധായകൻ. സുജിത്ത് വാസുദേവ് ചായാഗ്രഹണവും. 200 കോടിയിലധികം കളക്ഷൻ നേടിയാണ് ചിത്രം മുന്നേറിയത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രവും ലൂസിഫർ തന്നെ