ലാലേട്ടന്റെ ആരാധകർക്ക് വേണ്ടി ലാലേട്ടൻ ഫാൻസ് ഒരുക്കിയ ‘ലാൽഭക്തൻ’;കാണാം വീഡിയോ [VIDEO]
മോഹൻലാൽ ചിത്രം ലൂസിഫറിലെ റിലീസ് ദിവസ കാഴ്ച്ചകൾ കോർത്തിണക്കി തൊടുപുഴ മോഹൻലാൽ ഫാൻസ് ഒരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ആണ് ലാൽ ഭക്തൻ.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മുരളിഗോപി തിരക്കഥ രചിച്ച് മോഹൻലാൽ നായകനായ ചിത്രം ലൂസിഫർ വൻവിജയമായിരുന്നു. കേരളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോർഡ് ലൂസിഫർ സ്വന്തമാക്കിയിരുന്നു. ചിത്രം സ്വന്തമാക്കുന്ന റെക്കോർഡുകൾ ഇവിടെ ഒന്നും അവസാനിക്കുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ഇപ്പോളും ലൂസിഫർ തന്നെയാണ്.ലൂസിഫർ ഗൾഫിൽ നിന്ന് നേടിയത് അഞ്ചര ലക്ഷം ഡോളറിനു മുകളിൽ ആണെങ്കിൽ ഭാരത് നേടിയത് നാലര ലക്ഷത്തിൽ താഴെ ആണ്. നാലര ലക്ഷത്തിനു മുകളിൽ വാറിനും പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നു.