Tuesday, August 4

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയയായ അവതാരിക ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്;ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരകയായായിരുന്നു ലക്ഷ്മിയുടെ ലോകം.


നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. വെള്ള മോഡേൺ ഔട്ട് ഫിറ്റിൽ ലക്ഷ്മി എത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.


ലേഡീസ് പ്ലാനെറ്റിന്റെ കോസ്റ്റ്യൂമാണ് ലക്ഷ്മി ധരിച്ചത്. ഒരു രാജകുമാരിയെപോലെ സുന്ദരിയായിട്ടാണ് താരത്തെ ആ കോസ്റ്റ്യൂമില്‍ കാണാന്‍ സാധിക്കുന്നത്. അര്‍ഫാസ് ഫോട്ടോഗ്രഫിയാണ് അതിമനോഹരമായ ലക്ഷ്മിയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആരാധകർ ലക്ഷ്മിയെ സ്നേഹത്തോടെ ചിന്നു ചേച്ചി എന്നാണ് വിളിക്കാറ്.

“Lucifer”
Loading...
Share.

About Author

Comments are closed.