പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.
മോഹൻലാലിന്റെ മാസ്സ് പരിവേഷം ഏറെ പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ഇപ്പോൾ ലൂസിഫർ ലൊക്കേഷനിൽ വെച്ച് നടന്ന രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ.
മോഹൻലാൽ പറഞ്ഞത് ഇങ്ങനെ:
ഒരിക്കൽ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ പൃഥ്വിരാജ് നമ്മുക്ക് ഒന്നുകൂടെ ചെയ്യാം ചേട്ടാ എന്ന് പറഞ്ഞു.അപ്പോൾ ഞാൻ ചോദിച്ചു എന്താ പറ്റി മോനെ എന്ന്. ഉടനെ പൃഥ്വിരാജ് പറഞ്ഞു,ചേട്ടാ,ചേട്ടൻ നടന്നപ്പോൾ ചേട്ടന്റെ തോൾ ചെരിഞ്ഞില്ല എന്ന്.ആളുകൾ നമ്മുടെ ചെരുവിനെ വരെ കാര്യമായി നോക്കിക്കാണുന്നു,മോഹൻലാൽ പറഞ്ഞു.