സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്ന് നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവേ സൂര്യയുടെ അർപ്പണ മനോഭാവത്തെ കുറിച്ച് ലാലേട്ടൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
‘വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍… ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയിനിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ലാലേട്ടൻ പറഞ്ഞു.
അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.ചിത്രം സെപ്റ്റംബർ 20ന് റിലീസിനെത്തും.ആര്യ, ബൊമൻ ഇറാനി, സായ്യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്