Friday, September 25

കൂടെയുണ്ടാകുമെന്ന് ലാലേട്ടന്റെ ഉറപ്പ്;സന്തോഷം പങ്കുവെച്ച് വിനയ്

Pinterest LinkedIn Tumblr +

വിനയ് എന്ന കൊച്ചു കലാകാരന്റെ കഥകൾ കേട്ടറിഞ്ഞ മോഹൻലാൽ കുട്ടിയുടെ മുഴുവൻ ചെലവുകളും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ തന്നെ വിളിച്ചു എന്നും ഏറെ സമയം സംസാരിച്ചുവെന്നും തന്റെ തുടർ പഠനത്തിനുള്ള ചെലവുകളെല്ലാം അദ്ദേഹം വഹിച്ചു കൊള്ളാം എന്ന് പറഞ്ഞു എന്നും വിനയ് തന്നെയാണ് ഒരു വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ലാലേട്ടന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലാത്ത അവസ്ഥയിലായിരുന്നു തനിക്കെന്നും ഏറ്റവും അധികം സന്തോഷം തന്ന ദിവസം ആയിരുന്നു അതെന്നും വിനയ് പറയുന്നു.

പ്ലസ്ടു പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് വിനയ്. തൃശൂർ തലോർ സ്വദേശിയായ വിനയ്‌ക്കു ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. അതിനുശേഷം ബന്ധുക്കൾക്കൊപ്പവും അനാഥാലയത്തിലും ആയി വളർന്ന് സിനിമാമോഹവുമായി എട്ടാം ക്ലാസിനു ശേഷം മുംബൈയിലേയ്ക്ക് വണ്ടികയറി. രണ്ടു വർഷം അവിടെ കഷ്ടപ്പെട്ട് ജീവിച്ച വിനയി വീണ്ടും തിരുവനന്തപുരത്തെത്തി ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് വിജയിച്ചു. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചതിനു ശേഷം കൊച്ചിയിലെ ഹോട്ടലില്‍ ജോലി ചെയ്യാനെത്തിയ വിനയ്, അതിൽ തുടർന്നാൽ സിനിമാ മോഹം നടക്കില്ല എന്ന് മനസ്സിലാക്കിയതോടെ ആ ജോലി വിട്ട് പിന്നീട് ലോട്ടറി കച്ചവടം തുടങ്ങി.

പിന്നീട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ദുൽക്കർ സൽമാൻ നായകനായ കാർവാർ എന്ന ഹിന്ദി ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ച വിനയ്‌ക്കു ജിജോ ജോസഫിന്റെ വരയൻ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു വേഷവും ലഭിച്ചു.

“Lucifer”
Loading...
Share.

About Author

Comments are closed.