അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗൾ എന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഐഎസ്ആര്‍ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായി വേഷമിടുന്ന അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ നായകനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് മോഹൻലാലിനെയാണെന്ന് സംവിധായകൻ ജഗൻ ശക്തി ഇപ്പോൾ തുറന്നു പറയുന്നു. ഓണ്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മോഹൻലാലും ശ്രീദേവിയുമായിരുന്നു മനസ്സിലുണ്ടായിരുന്നതെങ്കിലും പിന്നീട് അത് അക്ഷയ് കുമാറിലേക്കും വിദ്യാ ബാലനിലേക്കും മാറുകയായിരുന്നു. അതോടൊപ്പം മഞ്ജുവാര്യരെ കാസ്റ്റ് ചെയ്യുവാൻ ആഗ്രഹിച്ചെങ്കിലും അത് പിന്നീട് നിത്യാമേനോനിലേക്ക് എത്തുകയായിരുന്നു.
ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരായി വേഷമിടുന്നത്
വിദ്യാ ബാലൻ, തപ്സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരാണ്.