രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും രംഗത്തെത്തിയിരുന്നു. മലയാളത്തിൽ നിന്ന് മോഹൻലാലും സംഭവനയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ നടനും സംവിധായകനുമായ രാഘവ ലോറൻസ് രംഗത്ത് എത്തിയിരിക്കുകയാണ്. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ വേണ്ടി വാങ്ങിയ മൂന്ന് കോടി രൂപ മുഴുവനായും അദ്ദേഹം സംഭാവന ചെയ്യുന്നു.
രാഘവ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
പ്രിയപ്പെട്ട കൂട്ടുകാരെ, ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്. 50 ലക്ഷം – PM ഫണ്ട് ,50 ലക്ഷം – CM ഫണ്ട് (TN),50 ലക്ഷം – FEFSI (ദിവസവേതനകാർക്ക് ),50 ലക്ഷം – ഡാൻസർ യൂണിയൻ ,25 ലക്ഷം – ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ,75 ലക്ഷം – ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.
— Raghava Lawrence (@offl_Lawrence) April 9, 2020