വാലൻന്റൈൻ ഡേ സ്പെഷ്യലായി ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കി ഒരു വെസ്റ്റേൺ സോങ്ങ്. മുംബൈ കേന്ദ്രീകരിച്ചുള്ള ജെൻഡർ ഫ്ലൂയിഡ് ആർട്ടിസ്റ്റും LGBTQ പ്രവർത്തകയുമായ പ്രഗ്യ പല്ലവിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാളികൾക്ക് സുപരിചിതയായ കനി കുസൃതിയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സഹയാത്രിക എന്ന കേരളത്തിലെ LGBTQ & അഡ്വക്കസി ഗ്രൂപ്പിന്റെ സഹ-സ്ഥാപകയായ ദീപ വാസുദേവനും പ്രഗ്യയും ചേർന്നാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. Queerism എന്ന ആൽബത്തിലെ ആദ്യഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.
രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കാഴ്ചകളിലേക്കാണ് ഗാനം പ്രേക്ഷകരെ കൊണ്ട് പോകുന്നത്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒഴികെ ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സ്ത്രീകൾ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവർ മിക്കവരും തന്നെ LGBTQI + കമ്മ്യൂണിറ്റിയിൽ പെട്ടവരും. ആൽബത്തിലെ അടുത്ത ഗാനം വനിതാ ദിനമായ മാർച്ച് 8ന് മുൻപായി റിലീസ് ചെയ്യും.