ഇന്ന് തിയേറ്ററുകളിലെത്തിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസിന് മുമ്പെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായ ഈ ചിത്രം പ്രതീക്ഷകൾ തെറ്റിക്കാതെ വൻവിജയമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
മലയാള സിനിമയെ ലോകസിനിമകള്‍ക്കൊപ്പം നിര്‍ത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു. ഇതിനിടയിൽ സംവിധായകന്റെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ജെല്ലിക്കെട്ട് തിയ്യേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചുഴലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലിജോ ജോസ് പെല്ലിശ്ശേരി ആരംഭിച്ചിരുന്നു. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോജ് ജോസ്, സൗബിന് ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായിട്ടാണ് ചുഴലി ഒരുങ്ങുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് അറിയുന്നത്.