ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനമാണ് ‘ദര്‍ശന’. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ഗാനരംഗത്തിന് സ്പോട്ട് ഡബ്ബ് ചെയ്ത ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗാനരംഗത്തിന്റെ ആദ്യത്തില്‍ പ്രണവ് പറയുന്ന ഡയലോഗും ഇടയിലെ പാട്ടും ദര്‍ശനയോട് പറയുന്ന ഡയലോഗുമാണ് കൊച്ചു മിടുക്കന് ഡബ്ബ് ചെയ്തിരിക്കുന്നത്. ഡയലോഗുകള്‍ക്ക് വോയിസ് മോഡുലേഷന് ഒക്കെ നല്‍കിക്കൊണ്ടാണ് സ്പോട് ഡബ്ബ്. ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ മിടുക്കന് അഭിനന്ദന പ്രവാഹമാണ്. ഇത്രയും ഡയലോഗുകള്‍ ഒക്കെ കാണാതെ പഠിച്ചു ഞങ്ങളെയെല്ലാം ഞെട്ടിച്ചു എന്നാണ് പലരുടെയും കമന്റ്. ഭാവിയിലെ നടനാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
സംഗീത സംവിധായകരായ ഹിഷാം അബ്ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ദര്‍ശന ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.