മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.ട്രയ്ലർ കൂടി പുരത്തിറങ്ങിയതോടെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
ചിത്രത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി ഫാൻസ് ഷോകളാണ് ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുനൂറിലധികം ഫാൻസ് ഷോകൾ ആണ് കേരളത്തിൽ മാത്രം ഉള്ളത്.കേരളത്തിന് പുറമെയുള്ള സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് വെളിയിലും ഫാൻസ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടയിൽ മുംബൈയിലും ഫാൻസ് ഷോ ഒരുക്കിയിരിക്കുകയാണ് ആരാധകർ.ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ബോളിവുഡിന്റെ ഈറ്റില്ലമായ മുംബൈയിൽ ഒരു ഫാൻസ് ഷോ ഒരുങ്ങുന്നത്.മോഹൻലാൽ ഫാൻസും പൃഥ്വിരാജ് ഫാൻസും സംയുക്തമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.