ഫാൻസ് ഷോകളുടെ കാര്യത്തിലും ലാലേട്ടൻ തന്നെയാണ് മലയാളത്തിൽ തമ്പുരാനായി വർത്തിക്കുന്നത് എന്നത് പകൽ പോലെ സത്യമാണ്. ഇപ്പോഴിതാ ലൂസിഫറിലൂടെ നൂറിലധികം ഫാൻസ് ഷോകൾ നടത്തുന്ന നാലാമത്തെ ചിത്രവും ലാലേട്ടന്റെ ആയിരിക്കുകയാണ്. ഒടിയൻ, വില്ലൻ, പുലിമുരുകൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഒടിയൻ – 409, വില്ലൻ – 155, പുലിമുരുകൻ – 125 എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 128ഓളം ഫാൻസ് ഷോകളാണ് ലൂസിഫറിന്റേതായി തയ്യാറായിരിക്കുന്നത്. റിലീസിന് ഇനിയും സമയം ബാക്കിയുള്ളതിനാൽ ഫാൻസ് ഷോകളുടെ എണ്ണം ഇനിയും കൂടുമെന്നുറപ്പ്. മോഹൻലാൽ ഗസ്റ്റ് റോളിലെത്തിയ കായംകുളം കൊച്ചുണ്ണിക്കും 125 ഫാൻസ് ഷോകൾ ഉണ്ടായിരുന്നു. വിജയ് ചിത്രങ്ങളായ സർക്കാർ, മെർസൽ, തെരി, മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് എന്നിവയാണ് ഫാൻസ് ഷോകളിൽ കേരളത്തിൽ സെഞ്ച്വറി അടിച്ച ചിത്രങ്ങൾ.