പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മുരളിഗോപി തിരക്കഥ രചിച്ച് മോഹൻലാൽ നായകനായ ചിത്രം ലൂസിഫർ വൻവിജയമായിരുന്നു. കേരളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോർഡ് ലൂസിഫർ സ്വന്തമാക്കിയിരുന്നു. ചിത്രം സ്വന്തമാക്കുന്ന റെക്കോർഡുകൾ ഇവിടെ ഒന്നും അവസാനിക്കുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ഇപ്പോളും ലൂസിഫർ തന്നെയാണ്.ലൂസിഫർ ഗൾഫിൽ നിന്ന് നേടിയത് അഞ്ചര ലക്ഷം ഡോളറിനു മുകളിൽ ആണെങ്കിൽ ഭാരത് നേടിയത് നാലര ലക്ഷത്തിൽ താഴെ ആണ്. നാലര ലക്ഷത്തിനു മുകളിൽ വാറിനും പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നു.
ഈ കഴിഞ്ഞ മാർച്ച് അവസാന ആഴ്ചയായിരുന്നു ലൂസിഫർ തീയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ അടക്കം വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.