മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.പൃഥ്വിരാജ് കുടുംബസമേതം ആണ് ചടങ്ങിൽ പങ്കെടുത്തത്.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തും.ഷൂട്ടിങ്ങും ഇന്ന് തന്നെ തുടങ്ങും.
കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.പോസിറ്റീവ് റെസ്പോൻസ് ആണ് പോസ്റ്ററിന് ലഭിച്ചത്.