പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് നാളെ തിരുവനന്തപുരത്ത് നടക്കും. മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.
മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള ക്യാരക്ടർ പോസ്റ്റർ പരമ്പരയിലെ അവസാന പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്ററാണ് ഇന്ന് റിലീസായത്.