പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് ഇന്നലെ തിരുവനന്തപുരത്ത് നടന്നു.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഒരു കട്ടുകളും കൂടാതെ 2 മണിക്കൂർ 48 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.
ചിത്രത്തിന്റെ ട്രയ്ലർ ഒരു മണിക്കൂർ മുൻപ് റിലീസായി.ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യൺ വ്യൂസ് കടന്നിരിക്കുകയാണ് ലൂസിഫർ. രണ്ടര മിനുട്ടിൽ അധികം ദൈർഘ്യം ഉള്ള ട്രയ്ലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ലാലേട്ടന്റെ മാസ്സ് അവതാരവും ചടലുമായ രംഗങ്ങളും ട്രയ്ലറിന് മിഴിവേകി.
മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസിൽ, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍