Saturday, July 24

‘വനിതാ കമ്മീഷനിലേക്ക് വേണേല്‍ പരാതി അയച്ചോ’; പരാതിക്കാരിയോട് വനിതാ കമ്മീഷന്റെ മോശം പെരുമാറ്റം

Pinterest LinkedIn Tumblr +

വനിതാ കമ്മിഷനോട് പരാതി പറയാന്‍ വിളിച്ച് യുവതിയോട് മോശമായി പെരുമാറി അദ്ധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീധന- ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കാനും, അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമായി മനോരമ ചാനലാണ് ഫോണിലൂടെ സംവദിക്കാന്‍ അവസരമൊരുക്കി പരിപാടി നടത്തിയത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈന്‍ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

ആദ്യം പരാതിക്കാരിയുടെ ഫോണ്‍ സംഭാഷണം വ്യക്തമാകുന്നില്ല എന്നു പറഞ്ഞ് എം.സി ജോസഫൈന്‍ ആദ്യം അസംതൃപ്തയാകുന്നുണ്ട്. 2014ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു.

ഇക്കാര്യം എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈന്‍ ചോദിക്കുന്നു. താന്‍ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് ”ആ എന്നാല്‍ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈന്‍ മറുപടി നല്‍കി. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീല്‍ വഴി കുടുംബ കോടതിയെ സമീപിക്കാനും ”വനിതാ കമ്മീഷനിലേക്ക് വേണേല്‍ പരാതി അയച്ചോ, പക്ഷെ ഭര്‍ത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈന്റെ നിര്‍ദേശം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.