ജോസഫ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സംവിധായകനാണ് എം പത്മകുമാർ .ഈ വർഷം പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സംവിധായകനും പത്മകുമാർ തന്നെ.മാമാങ്കത്തിന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.നേരത്തെ ഡി കമ്പനി എന്ന അന്തോളജിയിലെ ബോളിവിയൽ ഡയറീസ് എന്ന ചിത്രത്തിൽ പദ്മകുമാറും ആസിഫ് അലിയും ഒന്നിച്ചിരുന്നു.ഒക്ടോബറിൽ ആണ് മാമാങ്കം റിലീസ് ചെയ്യുവാൻ ഇരിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ജോലികളിലേക്ക് പത്മകുമാർ കടക്കുക.