മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ എത്തിയിരിക്കുകയാണ്. 2003 ൽ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ തരംഗമായിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സ്ത്രീകഥാപാത്രങ്ങൾ മാത്രമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്.കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.