Sunday, July 21

വിദ്യാർത്ഥികൾക്കായി മാമാങ്കം ടീമിന്റെ മത്സരം; വിജയികൾക്ക് താരങ്ങൾക്കൊപ്പം സായാഹ്നം ചിലവഴിക്കാൻ അവസരം

Google+ Pinterest LinkedIn Tumblr +
“samvritha”

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഇപ്പോൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിയ്ക്കുകയാണ് മാമാങ്കം അണിയറ പ്രവർത്തകർ. കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്നായ മാമാങ്കത്തെ പറ്റി 250ൽ വാക്കുകളിൽ കവിയാതെ ഉപന്യാസം എഴുതി അണിയറ പ്രവർത്തകർക്ക് മെയിൽ അയക്കണം.18 വയസ്സിൽ താഴെ ഉള്ളവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് മാമാങ്കത്തിലെ താരങ്ങൾക്കൊപ്പം ഒരു സായാഹ്നം ചിലവഴിക്കാൻ അവസരം.

“Lucifer”
Share.

About Author

Comments are closed.