വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുന്ന മധുരരാജയുടെ വിജയം പ്രിയപ്പെട്ട പ്രേക്ഷകർക്കൊപ്പം ആഘോഷിക്കുവാൻ മമ്മൂക്ക എത്തി. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഈരാറ്റുപേട്ട സൂര്യ തീയറ്ററിലും പാലാ മഹാറാണി തീയറ്ററിലുമാണ് മമ്മൂക്ക വിജയം ആഘോഷിക്കുവാൻ എത്തിയത്. സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നടൻമാരായ ബൈജു എഴുപുന്ന, പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.
ആദ്യദിനം 9 കോടിയിലേറെ വേൾഡ് വൈഡ് ഗ്രോസ് നേടിയ ചിത്രം നാല് ദിനങ്ങൾ കൊണ്ട് മുപ്പത് കോടിയിലേറെ കളക്ഷൻ കരസ്ഥമാക്കിയിരുന്നു. അൻപത് കോടി ക്ലബിൽ ഇടം നേടാനുള്ള കുതിപ്പിലാണ് ചിത്രമിപ്പോൾ. അവധിദിനങ്ങൾ ആയതിനാൽ തന്നെ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും വമ്പൻ തിരക്ക് തന്നെ തീയറ്ററുകളിലുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ തക്ക കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞ ചിത്രം കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ വിരുന്ന് തന്നെയാണ്.