2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. മൂന്ന് നായികമാരിൽ ഒരാളായി എത്തിയത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയ മഡോണ സെബാസ്റ്റ്യൻ പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി കാഴ്ചവെച്ചു. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ റിലീസായ മലയാളചിത്രം. ഇപ്പോൾ മഡോണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയാണ്. വൈഷ്ണവ് ആണ് ചിത്രങ്ങൾ പകർത്തിയത്.
കുറച്ചു നാളുകൾ മുൻപ് പുറത്തിറങ്ങിയ താരത്തിന്റെ ഒരു അഭിമുഖത്തെ ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. അപ്പൻ വാർത്തെടുത്ത ഒരു മകളാണ് താനെന്നും ഒരു വയസ്സിൽ അപ്പൻ തന്നെ ഗ്രൗണ്ടിലൂടെ ഓടിക്കുമായിരുന്നുവെന്നും ഒന്നര വയസ്സിൽ അപ്പൻ വെള്ളത്തിലേക്ക് എടുത്തിട്ട് തന്നെ നീന്തൽ പഠിപ്പിച്ചു എന്നു മഡോണ അന്ന് പറഞ്ഞിരുന്നു. മൂവാറ്റുപുഴ അടുത്ത് ആരക്കുഴ എന്ന സ്ഥലത്ത് താമസിച്ചു കൊണ്ടിരുന്നപ്പോഴാണ് നദിയിലേക്ക് എടുത്തിട്ട് നീന്തൽ പഠിപ്പിച്ചതെന്നും മഡോണ ഓർത്തെടുക്കുന്നു. അങ്ങനെ രണ്ട് വയസ്സിൽ തന്നെ താൻ നീന്തുമായിരുന്നു എന്നും താരം പറയുന്നുണ്ട്. ഇതിനെയാണ് ട്രോളുകൾ കൊണ്ടും വീഡിയോകൾ കൊണ്ടും ട്രോളന്മാർ കളിയാക്കിയിരുന്നത്.