മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് മധുരരാജയും സംവിധാനം ചെയ്യുന്നത്
ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് വൈകിട്ട് 8 മണിക്ക് പുറത്ത് വിടും.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ട്രയ്ലറിന് വേണ്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബുർജ് ഖലീഫയിൽ വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു.