Wednesday, August 21

നൂറ്റിയമ്പതിൽ പരം ഫാൻസ് ഷോകളുമായി മധുരരാജയുടെ മാസ്സ് റിലീസ്

Google+ Pinterest LinkedIn Tumblr +
“samvritha”

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ .9 വർഷങ്ങൾക്കുമുമ്പ് റിലീസിനെത്തിയ പോക്കിരിരാജയുടെ കഥാപാത്രങ്ങളുടെ രണ്ടാം വരവാണ് മധുരരാജ. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ലോകമെമ്പാടും വലിയ റിലീസ് ആണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ആരാധകർ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഫാൻസ് ഷോകൾ ആരാധകർ സംഘടിപ്പിക്കുന്നുണ്ട്. ഫാൻസ് ഷോകളുടെ എണ്ണം 150 കഴിഞ്ഞു. എണ്ണം ഇനിയും കൂടാനാണ് സാധ്യത. കേരളത്തിനു വെളിയിലും മമ്മൂട്ടി ആരാധകർ ഫാൻസോ സംഘടിപ്പിക്കുന്നുണ്ട്.

അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

“Lucifer”
Share.

About Author

Comments are closed.