2019ൽ പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റിൽസ് കാണാം.