Wednesday, December 11

മേജർ രവി ചിത്രത്തിൽ നിയന്ത്രണരേഖയിൽ ഡ്യൂട്ടിയുള്ള പട്ടാളക്കാരനായി ദിലീപ് ! ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡിൽ

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

ബെന്നി പി നായരമ്പലം രചന നിർവഹിച്ച് മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനായെത്തുന്നു. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്‍റെ കഥാപാത്രമെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി പറഞ്ഞു. സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്‍റെ കഥാപാത്രം എന്നും ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം എന്നും മേജർ രവി പറയുന്നു.

Loading...

കശ്‍മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത് എങ്കിലും അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും ചിത്രീകരണം നടക്കും. മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് മേജർ രവിയുടെ ആഗ്രഹം. ഇതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് (2017) ആണ്.

“Lucifer”
Share.

About Author

Comments are closed.