പുൽവാമ അറ്റാക്കിന് തക്കതായ മറുപടി നൽകിയ ഇന്ത്യൻ എയർ ഫോഴ്സിനെ പ്രകീർത്തിക്കുകയാണ് ഏവരും. കലാകായിക രംഗത്തെ ഏവരും ആശംസകൾ നേർന്നിട്ടുണ്ട്. ഇപ്പോഴിതാ പട്ടാളക്കാരൻ കൂടിയായിരുന്ന മേജർ രവിയും ഫോഴ്സിന് സല്യൂട്ട് നൽകിയിരിക്കുകയാണ്.
“ന്യൂസ് ചാനൽ ചർച്ചകളുടെ തിരക്കിൽ ആയിരുന്നതിനാൽ നന്ദി അറിയിക്കുവാൻ കുറച്ച് വൈകിപ്പോയി. ഒരു സിവിലിയന്‍ പോലും പരിക്ക് പറ്റാതെ തീവ്രവാദി ക്യാമ്പുകൾ തകർത്ത 12 പൈലറ്റുമാർക്കും എന്റെ വക സല്യൂട്ട്. പുൽവാമ അറ്റാക്കിന് എത്രയും പെട്ടെന്ന് തിരിച്ചടി നൽകിയ സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി. ഐക്യത്തോടെ നിന്ന എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. രാജ്യത്തിനാണ് എന്നും പ്രഥമ സ്ഥാനം. അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. ഇന്ത്യൻ എയർ ഫോഴ്സിന് ഒരു ബിഗ് സല്യൂട്ട്.”